മ‍ഴയത്തൊരു കിടിലന്‍ മസാല ചായ

മ‍ഴ പെയ്യുമ്പോള്‍ പൊതുവേ ചായ കുടിക്കാനിഷ്ടപ്പെടുന്നവരാണ് മലയാളികള്‍. മ‍ഴയത്തൊരു കിടിലന്‍ ചായയും കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.

സാധരണ ചായ ഇഷ്ടപ്പെടുന്ന നമുക്ക് തീര്‍ച്ചയായും മസാല ചായയും ഇഷ്ടപ്പെടുമെന്ന് കാര്യം ഉറപ്പാണ്.  വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും മസാല ചായ തയാറാക്കുന്നത് എങ്ങനെയെന്ന് ചോദിക്കാം.

ചേരുവകൾ:

  • വെള്ളം – 2 ഗ്ലാസ്

  • ഏലക്കായ – 4 എണ്ണം

  • ഗ്രാമ്പൂ – 4 എണ്ണം

  • ചായപ്പൊടി – 4 ടീസ്പൂൺ

  • പഞ്ചസാര – നാലര ടീസ്പൂൺ

  • മുളക് പൊടി – ഒരു നുള്ള്

  • പശുവിൻ പാൽ – 2 ഗ്ലാസ്

  • ഗരം മസാല പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം:

ആദ്യമായി ചായപ്പാത്രത്തിലേക്ക് രണ്ട്​ ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ടു തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക്‌ ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക്‌ ഗരംമസാല പൊടിയും ഇട്ട്​ നന്നായി തിളപ്പിച്ചെടുക്കുക. നാല്​ ഗ്ലാസ് ചായ മൂന്ന്​ ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കണം.

ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News