കൊവിഷീൽഡ് വാക്സിൻ ഇടവേള കുറച്ചതിൽ സ്റ്റേ ഇല്ല

കൊവിഷീൽഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു.സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. കൊവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.എന്നാല്‍ കേന്ദ്ര വാക്സിൻ പോളിസിക്ക് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് അപ്പീലിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News