ഗോവയിലും കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ലൂസിഞ്ഞോ ഫലേറൊയും കോൺഗ്രസ് വിട്ടു

ഗോവയിലെ കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. നീണ്ട 40 വർഷമായുള്ള കോൺഗ്രസ് ബന്ധമാണ് ലൂസിഞ്ഞോ ഫലേറൊ അവസാനിപ്പിച്ചത്.

കോൺഗ്രസിൽ നിന്നും രാജിവെച്ച ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.മഹിളാ കോൺഗ്രസ്​ ദേശീയ അധ്യക്ഷയായിരുന്ന സുഷ്​മിത ദേബിന്​ ശേഷം കോൺഗ്രസ്​ വിട്ട്​ ടി.എം.സിയിലേക്ക്​ ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ്
ലൂസിഞ്ഞോ ഫലേറൊ.

കോൺഗ്രസ്​ താരതമ്യേന ദുർബലമായിക്കൊണ്ടിരിക്കുന്ന ഗോവയിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ്​ ആം ആദ്​മി പാർട്ടിയും തൃണമൂൽ കോൺഗ്രസും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here