മോൻസൻ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

പുരാവസ്തുവിന്റെ പേരിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മോന്‍സന്‍ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും നീക്കിയതായി പ്രവാസി മലയാളി ഫെഡറേഷൻ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ ഫോട്ടോയും നീക്കം ചെയ്തു.

പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു മോൻസന്‍ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

പുരാവസ്തുക്കളുടെ മറവിൽ മോന്‍സന്‍ മാവുങ്കൽ നടത്തിയ കോടികളുടെ സാന്പത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്. സാന്പത്തിക തട്ടിപ്പിന് പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്ന പേര് ഉപയോഗപ്പെടുത്തിയതായും പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മോന്‍സന്‍ മാവുങ്കൽ തട്ടിപ്പുകൾ നടത്തിയിരുന്നു. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാന്പത്തിക തട്ടിപ്പ് നടത്തിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ കോടികൾ കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

എച്ച്‌ എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച്‌ എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം വന്നിട്ടില്ലെന്നും തെളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News