മാലിന്യ സംസ്‌കരണത്തില്‍ വേറിട്ട മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്; ലഭിക്കുന്നത് ഒരു മാസം ഒന്നര ലക്ഷം രൂപ വരുമാനം

മറ്റ് ആശുപത്രികള്‍ക്കും മെഡിക്കല്‍ കേളേജുകള്‍ക്കും മാതൃകയാവുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ആശുപത്രി മാലിന്യങ്ങള്‍ വിറ്റാണ് മെഡിക്കല്‍ കോളേജ് ഒരു മാസം ഒന്നര ലക്ഷം രൂപ വരുമാനമായി സ്വന്തമാക്കിയത്. മറ്റു പല മെഡിക്കല്‍ കോളേജുകളിലും ഉള്ള പോലെ മാലിന്യങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ കുഴിച്ചിടുന്ന രീതി പൂര്‍ണമായും ഒഴിവാക്കുകയാണ് ഇവിടെ.

മെഡിക്കല്‍ കോളേജിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതും മാലിന്യം വിറ്റ് ലക്ഷങ്ങള്‍ ഉണ്ടാക്കിയ കഥയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് പറയാനുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരെ അണി നിരത്തിയാണ് മെഡിക്കല്‍ കോളേജിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം. കുറിച്ച ആര്‍പ്പൂക്കര പഞ്ചായത്തിലെ ആശുപത്രിയിലെ ഖര മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിച്ചു വില്‍ക്കുന്നതാണ് പുതിയ രീതി.

ഇതിലൂടെ കിട്ടുന്ന പണം ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 21 കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് ജോലി ചെയ്യുന്നത്. ദിവസവും അര ടണ്‍ മാലിന്യം ആണ് ഇവര്‍ തരംതിരിച്ച് എടുക്കുന്നത്

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായ ടികെ ജയകുമാര്‍ ആണ് ആശയത്തിനു പിന്നില്‍. പദ്ധതിക്ക് സംസ്ഥാന ശുചിത്വ മിഷന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്. 2019 മുതലാണ് പുതിയ രീതി പരീക്ഷിച്ചു വരുന്നത്. ഓപ്പറേഷന്‍ തിയേറ്ററുകളിലും വാര്‍ഡുകളിലും ഉള്ള മാലിന്യങ്ങള്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ചാണ് തരംതിരിക്കുന്നത്.

ഇരുപതിലധികം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഈ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഇതിലൂടെ മാത്രം ഉണ്ടാക്കിയത്. പ്ലാന്റില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസാക്കി മാറ്റി ഉപയോഗിക്കുന്ന പദ്ധതിയും മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News