‘ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമത്തിനെതിരെ അലയടിച്ച ജനവികാരത്തില്‍ കേരളം ഏകമനസോടെ അണിനിരന്നു’; എ വിജയരാഘവന്‍

പൊരുതുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ചരിത്ര വിജയമാക്കിയ മുഴുവന്‍ പേര്‍ക്കും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭിവാദ്യം അര്‍പ്പിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമത്തിനെതിരെ അലയടിച്ച ജനവികാരത്തില്‍ കേരളം ഏകമനസോടെ അണിനിരക്കുകയാണ്‌ ചെയ്‌തത്‌.

ഭാരത്‌ ബന്ദ്‌ മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധതയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. സംയുക്ത കിസാന്‍ സഭയുടെ ആഹ്വാനം അനുസരിച്ച്‌ നടന്ന ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ കേരളം ഹര്‍ത്താല്‍ ആചരിച്ചത്‌.

രാജ്യം ഒന്നാകെ പങ്കെടുത്ത പ്രക്ഷോഭത്തില്‍ കേരള ജനതയുടെ വികാരം പ്രതിഫലിച്ചത്‌ വലിയ മുന്നേറ്റമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ്‌ കേരളത്തില്‍ പടുത്തുയര്‍ത്തിയത്‌. രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ഹര്‍ത്താലിനോട്‌ പൂര്‍ണ്ണമായും സഹകരിക്കുകയാണ്‌ ചെയ്‌തത്‌. ജനവികാരം ഉള്‍ക്കൊണ്ട്‌ ഇനിയെങ്കിലും ദ്രോഹ നടപടികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും തയ്യാറാകണമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News