വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി; കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല, അത് താന്‍ കൈകാര്യം ചെയ്യുമെന്ന് ബിപ്ലബ് കുമാർ ദേബ്

വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകൾ താൻ കൈകാര്യം ചെയ്യുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അഗർത്തലയിലെ രബീന്ദ്രഭവനിൽ ചേർന്ന ത്രിപുര സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 26-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല. അത്തരം കേസുകൾ ഞാൻ കൈകാര്യം ചെയ്യും. കോടതിക്ക് ഉത്തരവിടാം. പക്ഷേ, അത് ആരാണ് പാലിക്കുക? പൊലീസ് എൻ്റെ അധികാരപരിധിയിലാണ്. കോടതിയലക്ഷ്യത്തിനു കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാൻ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിട്ടുണ്ട്. കോടതി വിധിക്കും. പക്ഷേ, അത് നടപ്പിലാക്കുക പൊലീസാണ്. കാരണം പൊലീസ് എൻ്റെ നിയന്ത്രണത്തിലാണ്.”- ബിപ്ലബ് ദേബ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News