ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷിനെ വിദ്യാഭ്യാസവകുപ്പ് ആദരിക്കുന്നു

ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമുദ്ര പതിപ്പിക്കുമ്പോള്‍ ആ വിജയത്തിന്‍റെ പ്രധാന ശില്‍പ്പിയായ മലയാളികളുടെ സ്വന്തം പി.ആര്‍ ശ്രീജേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നാളെ രാവിലെ(28.09.2021) 10.30-ന് വിദ്യാഭ്യാസ വകുപ്പ് ആദരിക്കുന്നു.

ഇന്ത്യയ്ക്കാകെ അഭിമാനമായ നേട്ടം കൈവരിച്ച പി.ആര്‍. ശ്രീജേഷിന് അനുയോജ്യമായ പാരിതോഷികം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്‍റെ തസ്തിക ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ്) ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ രാവിലെ തലസ്ഥാനത്തെത്തുന്ന പി. ആര്‍. ശ്രീജേഷ് 9.45-ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. അതിനുശേഷം സെക്രട്ടേറിയറ്റില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങിലേക്കെത്തിക്കും.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ബാബു കെ, ഐ.എ.എസ്, എന്നിവര്‍ക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News