കുട്ടികളെ എത്ര വയസ്സു മുതല്‍ പല്ലു തേപ്പിക്കാം?

വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിനചര്യയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് പല്ല് തേയ്പ്പ്. എല്ലാവര്‍ക്കുമുള്ള സംശയമാണ് കുട്ടികളെ എത്ര വയസ്സു മുതല്‍ പല്ലു തേപ്പിക്കാം എന്നത്.

പല്ലുകൾ വൃത്തിയാക്കുന്നത് പല്ലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങളും മോണയോടു ചേർന്ന് അടിഞ്ഞുകൂടുന്ന പ്ലാക്ക് എന്ന ബാക്ടീരിയ അടങ്ങിയ പാടയും നീക്കം ചെയ്യാനാണെങ്കിൽ നാവു വടിക്കുന്നതു പ്രധാനമായും വായ്നാറ്റം അകറ്റാനാണ്.

ഒന്നാമത്തെ പല്ല് മുളക്കുന്ന സമയം മുതലാണ് കുഞ്ഞിന്‍റെ പല്ല് വൃത്തിയാക്കി തുടങ്ങേണ്ട ശരിയായ സമയം. ഇത് ആറു മാസം മുതല്‍ ഒരു വയസ്സ് വരെ പലരിലും വ്യത്യസപ്പെട്ടിരിക്കും. തുടക്കത്തില്‍ വൃത്തിയുള്ള ഒരു പഞ്ഞിയോ മറ്റോ ഉപയോഗിച്ച് ഇത് ചെയ്യാം.

പിന്നീട് പതിയെ കുട്ടികള്‍ക്കനുയോജ്യമായ തരത്തിലുള്ള ബ്രഷുകളിലേക്ക് മാറുക. മുതിര്‍ന്നവര്‍ കഴിക്കുന്ന ആഹാരം കുഞ്ഞ് കഴിച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷുപയോഗിച്ച് തന്നെ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുന്‍പും പല്ലു തേപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel