അന്നമനട ഗ്രാമപഞ്ചായത്തിനെ വ്യവസായ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

അന്നമനട ഗ്രാമപഞ്ചായത്തിനെ വ്യവസായ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓരോ കുടുംബവും ഓരോ സംരംഭത്തിലേക്ക് എന്നതാണ് ലക്ഷ്യം. വ്യവസായഗ്രാമം എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഓരോ കുടുംബവും ഓരോ സംരഭത്തിലേക്ക് എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് വ്യവസായഗ്രാമം എന്ന പദ്ധതി ആരംഭിക്കുന്നത്. വ്യവസായഗ്രാമം പദ്ധതിയുടെ പ്രഖ്യാപനത്തിൻ്റെയും ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. ഇനി മുതൽ അന്നമനട വ്യവസായഗ്രാമമായി അറിയപ്പെടും. അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.

എല്ലാവിധ സംരഭങ്ങൾക്കും കൂടുതൽ പിന്തുണയും സഹായവും നൽകി പുതിയ വ്യവസായ സംസ്ക്കാരത്തിന് തുടക്കം കുറിക്കുക എന്നത് സർക്കാർ പരിഗണനയിലുണ്ട്. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് വേണ്ട സഹായങ്ങളും മാർഗ നിർദ്ദേശങ്ങളും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News