ജിഎസ്ടി നികുതി നിരക്കുകൾ പരിഷ്കരിക്കാൻ നടപടി തുടങ്ങി; ധനമന്ത്രി ഉൾപ്പെട്ട സമിതി ശുപാർശ നൽകും

ജിഎസ്ടി നികുതി നിരക്കുകൾ പരിഷ്കരിക്കാൻ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്താനും ഏകീകരിക്കാനുമാണ് നീക്കം. ജിഎസ്ടിയിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരക്ക് ഏകീകരണത്തിന് കേന്ദ്രസർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളിൽ വിഷയത്തിൽ ശുപാർശ നൽകും.

പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകൾ. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഏഴു ശതമാനം വരെ ഇടിവുണ്ടായ വിഷയം കഴി‍ഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പരിഷ്ക്കാരത്തിന് മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്കിയത്. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയും അംഗങ്ങളാണ്.

നികുതി പരിഷ്കാരത്തിൻ്റെ ഭാഗമായി ഇപ്പോൾ ഇളവ് നൽകിയിരിക്കുന്ന ചില ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വന്നേക്കാൻ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങൾക്ക് നികുതി കൂട്ടാനും ആലോചനയുണ്ട്. നികുതി ഏകീകരിച്ചാൽ ചിലതിന് കുറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News