ഐപിഎല്ലിൽ നിന്ന് കുൽദീപ് യാദവ് പുറത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർ കുൽദീപ് യാദവ് ഐപിഎല്ലിൽ നിന്ന് പുറത്ത്. കാൽമുട്ടിനു പരിക്കേറ്റാണ് താരം പുറത്തായത്. താരത്തിന് 6 മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സീസണിൽ ഇതുവരെ കൊൽക്കത്തയ്ക്കായി കളിക്കാൻ കുൽദീപിനു കഴിഞ്ഞിരുന്നില്ല.

ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് കുൽദീപിനു പരിക്കേറ്റത്. ഫീൽഡ് ചെയ്യുന്നതിനിടെ സാരമായ പരിക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിയെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു. താരത്തിന് ഉടൻ തന്നെ സർജറി നടത്തുമെന്നാണ് വിവരം. സർജറിക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോതെറാപ്പിയും ദീർഘകാല പരിശീലനവും നടത്തേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News