നിങ്ങൾക്ക് നീളമുള്ള കൺപീലികൾ വേണോ? ഇവ പരീക്ഷിക്കൂ

കണ്ണുകൾ മനോഹരമാക്കാൻ ശ്രമിക്കാത്തവർ വളരെ കുറവാണ്. അതിനായി ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കണ്ണിന്‍റെ ഭംഗി കണ്‍പീലിയിലാണ് എന്നാണ് പറയാറ്. നല്ല അഴകുളളതും നീളമുളളതും ആരോഗ്യമുള്ളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഇവിടെപ്പറയുന്ന ചില എളുപ്പവഴികൾ നിങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ. ഉറപ്പായും ഗുണമുണ്ടാകും.

  • രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത്നല്ലതാണ്. ഇത് കണ്‍പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.

  • ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

  • കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കും.

  • പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ക്ക് കരുത്ത് നല്‍കും.

  • ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും.

  • ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കൺപീലിയുടെ വളർച്ചയെ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News