ബി ജെ പി ബത്തേരി കോഴക്കേസ്; ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്

ബി ജെ പി ബത്തേരി കോഴക്കേസിൽ ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘം നോട്ടീസയച്ചു. ഒക്ടോബർ 11ന്‌ കാക്കനാട്‌ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാവാനാണ്‌ നോട്ടീസ്‌ നല്‍കിയത്. പ്രസീത അഴീക്കോടിന്റേയും കെ സുരേന്ദ്രന്റേയും ശബ്ദരേഖകളിൽ ശാസ്ത്രീയ പരിശോധനയ്ക്ക്‌ ബത്തേരി കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ. സുന്ദര കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ ചിലവിട്ട 50 ലക്ഷത്തിൽ 47.5 ലക്ഷം രൂപയും ബിജെപി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയെന്ന് സുന്ദര പറഞ്ഞു.

ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, സുരേന്ദ്രൻ നേരിട്ട് തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മാർച്ച് 20 ന് രാത്രി തന്നെ പാർപ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ രാത്രി മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here