‘വിജയ് മക്കൾ ഇയക്കം’ പിരിച്ചുവിട്ട് എസ് എ ചന്ദ്രശേഖർ

തമിഴ്​ സൂപ്പർ താരം വിജയ് യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടതായി മദ്രാസ് ഹൈക്കോടതിയിൽ ചന്ദ്രശേഖർ അറിയിച്ചു. വിജയ്‌ രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിൽ ചന്ദ്രശേഖർ രൂപീകരിക്കാൻ ശ്രമിച്ച പാർട്ടിയായിരുന്നു വിജയ് മക്കൾ ഇയക്കം.

പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ വിജയ്​ കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ്​ കേസ് നൽകിയത്​.

പിതാവ്​ എസ്​.എ. ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവരെ കൂടാതെ ഫാൻസ്​ അസോസിയേഷൻ ഭാരവാഹികളായ ഒമ്പതുപേർക്കെതിരെയാണ്​ വിജയ്​ മ​ദ്രാസ്​ ഹൈക്കോടതിയെ സമീപിച്ചത്​. പിന്നാലെയാണ് പാർട്ടി രൂപീകരണത്തിൽ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖർ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here