ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് 30 ന്; പരസ്യ പ്രചാരണം അവസാനിച്ചു

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ. മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ മമത ബനർജിക്ക് വിജയം അനിവാര്യമാണ്. എതിർ പാർട്ടി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണം.

അതേസമയം, ഇന്നലെയോടെ പരസ്യ പ്രചാരണം അവസാനിച്ചു. ശ്രീജീബ് ബിശ്വാസാണ് സിപിഐഎം സ്ഥാനാർഥി.ദിവസങ്ങൾ നീണ്ടുനിന്ന വാശിയേറിയ പരസ്യ പ്രചരണമാണ് കഴിഞ്ഞ ദിവസത്തിടെ അവസാനിച്ചത്. ഇനി 30ന് ഭവാനിപൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തുമ്പോൾ ഏറെ നിർണായകം മുഖ്യമന്ത്രി മമത ബാനർജിക്ക് തന്നെയാണ്.അതിനാൽ തന്നെ ശക്തമായ പ്രചരണമാണ് തൃണമൂൽ നടത്തിയത്.

അതിനിടെ വ്യാപക അക്രമങ്ങളാണ് ബിജെപിയും, തൃണമൂലും അഴിച്ചുവിട്ടത്. മമത ബാനർജി താമസിക്കുന്ന ഹരീഷ് ചാറ്റർജി നഗറിൽ പ്രചരണം നടത്താൻ സിപിഐഎം സ്ഥാനാർത്ഥി ശ്രീജീബ് ബിശ്വാസിനെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി മുൻ അധ്യക്ഷൻ ദിലീപ് ഘോഷിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രിയങ്ക ടിബ്രെവാളാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. ഭവാനിപൂർ മണ്ഡലത്തിന് പുറമേ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും 30നാണ് ഉപതെരഞ്ഞെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News