ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്നേക്ക് അഞ്ച് വര്‍ഷം; പാക്കിസ്ഥാന്റെ ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കിയ ദിനം

ഇന്ത്യന്‍ സേനാക്കരുത്ത് ലോകം തിരിച്ചറിഞ്ഞ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ കമാന്‍ഡോകളുടെ മിന്നലാക്രമണം. കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വത്തിന് ഇന്ത്യന്‍ സൈന്യം അതെ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു.

2016 സെപറ്റംബര്‍ 18നാണ് ജയഷെ ഭീകരര്‍ ഉറിയിലെ സൈനികരുടെ ആസ്ഥാനം ലക്ഷ്യമിട്ടത്. ഭീകരാക്രണത്തില്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് 19 സൈനികരെ. അതിനും ഏഴു മാസം മുമ്പ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എഴു സൈനികരേയും രാജ്യത്തിന് നഷ്ടമായിരുന്നു. ഉറിക്ക് ശേഷം ചിലത് മനസ്സില്‍ ഉറപ്പിച്ച കേന്ദ്രസര്‍ക്കാര്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു.

1971നു ശേഷം നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു മറുപടി നല്‍കി പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ കമാന്‍ഡോകള്‍. പാക് അധീന കശ്മീരില്‍ മൂന്ന് കിലോമീറ്റര്‍ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങള്‍ തകര്‍ത്ത് കമാന്റോകള്‍ തിരിച്ചെത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് രാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തില്‍ 40 ഭീകരരെ സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ ഭരണത്തില്‍ എത്തുമ്പോഴാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ അഞ്ചാം വാര്‍ഷികം ആചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News