യുഡിഎഫിന്റെ സ്വന്തം ‘മോന്‍’സണ്‍; മോന്‍സണൊപ്പം വേദി പങ്കിട്ട് കൊല്ലത്തെ യുഡിഎഫ് നേതാക്കളും

മോന്‍സണൊപ്പം വേദി പങ്കിട്ട് കൊല്ലത്തെ യുഡിഎഫ് നേതാക്കളും. ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് എന്നിവരാണ് ഭരണിക്കാവില്‍ മോണ്‍സണൊപ്പം വേദി പങ്കിട്ടത്.

2020 നവമ്പര്‍ 14 നാണ് സമന്വയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ സഹായ ദാന പരിപാടിയിലേക്കാണ് മോന്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി എത്തിയത്. യുഡിഎഫ് നേതാക്കളും അനുഭാവികളും നേതൃത്വം നല്‍കുന്നതാണ് സമന്വയം കൂട്ടായ്മ. ഈ സംഘടന നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങിന്റെ ഉത്ഘാടനം ചെയ്യാനാണ് വിവാദ നായകനെ ഭാരവാഹികള്‍ ക്ഷണിച്ചു വരുത്തിയത്. വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും ആര്‍.എസ്.പി നേതാക്കളും ഉണ്ടായിരുന്നു. എന്‍.കെ.പ്രേമചന്ദ്രനും, ഷിബു ബേബി ജോണും, കെപിസിസി സെക്രട്ടറി പി ജര്‍മ്മിയാസും മോണ്‍സണ്‍ മാവുങ്കലിനൊപ്പം വേദിപങ്കിട്ടു.

ആഢംബര കാറില്‍ അനുചര വൃന്ദത്തോടൊപ്പം എത്തിയ തട്ടിപ്പ് കേസ് പ്രതി അന്നും ചവറ ഭരണിക്കാവ് സൊസൈറ്റി മുക്കിലുണ്ടായിരുന്നവരെ അമ്പരപ്പിച്ചിരുന്നു.അതെ സമയം പുരാവസ്തു തട്ടിപ്പുകാരനുമായി ചവറ ഭരണിക്കാവ് സമന്വയം ഒരു കൂട്ടായ്മക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News