വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പതിനാറു വയസുള്ള പൂര്‍ണേഷിന്റെയും സുന്ദരപുരം സ്വദേശി ആന്റോയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സഞ്ജയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്‌നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര്‍ മേഖലയില്‍ ഇവര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. ചെളിയില്‍ കുടുങ്ങിയ മൂന്ന് പേരും മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂര്‍ ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News