കോഴിച്ചേനയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചു; ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

കോഴിച്ചേനയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അച്ഛനുമമ്മയുമടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളത്തിങ്ങല്‍പാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകള്‍ ആയിശയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. പ്രസവത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മാതാവിനെ ചുള്ളിപ്പാറയിലെ വീട്ടില്‍നിന്ന് ചികിത്സാര്‍ഥം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

പരിക്കേറ്റ പിതാവ് റഷീദി(30)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ് മുബശിറ (22), പ്രസവശുശ്രൂഷയ്ക്കായി വീട്ടിലുണ്ടായിരുന്ന അടൂര്‍ സ്വദേശിനി റജീന (45) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here