എട്ടു പതിറ്റാണ്ടുകളായി ശബ്ദം കൊണ്ട് ആസ്വാദകരെ അമ്പരിക്കുന്ന ലതാജിക്ക് വിനയപുരസരം രാജലക്ഷ്മി

ഇന്ത്യൻ ചലച്ചിത്രസംഗീത ലോകത്തെ വിസ്‍മയിപ്പിച്ച  ശബ്ദമാധുരി ലത മങ്കേഷ്കർക്ക്​ ആദരമർപ്പിക്കുകയാണ് മലയാള ചലച്ചിത്ര ​പിന്നണി ഗായിക രാജലക്ഷ്​മി.ഇന്ത്യയുടെ വാനമ്പാടി ലത മ​ങ്കേഷ്​കറിന്റെ  92ാം പിറന്നാളാണ് ഇന്ന്

‘പിയാ തോ സെ നൈനാ ലാഗേ രേ’ എന്ന ലത മങ്കേഷ്കർ ആലപിച്ച പ്രസിദ്ധ ഗാനത്തിന്റെ കവർ വേർഷനിലൂടെയാണ് തന്റെ ആരാധനയും ആദരവും രാജലക്ഷ്മി പ്രകടിപ്പിച്ചത്.വളരെകാലമായി ചലച്ചിത്രപിന്നണി ഗാനരംഗത്തും,സംഗീത രംഗത്തും സജീവമായ രാജലക്ഷ്മി നിരവധി വേദികളിൽ ലത മങ്കേഷ്കറുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

‘മെലഡികളുടെ രാജ്ഞിക്ക് 92–ാം പിറന്നാൾ. കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി ശബ്ദം കൊണ്ട് ആസ്വാദകരെ അമ്പരിക്കുകയാണ് അവർ. എനിക്കേറെ പ്രിയപ്പെട്ട ഗായിക ആലപിച്ച, ഞാൻ ഹൃദയത്തോടു ചേർത്തു നിർത്തുന്ന ഗാനമാണിത്. ഇൗ പിറന്നാൾ ദിനത്തിൽ ലതാജിക്ക് വിനയപുരസരം ഇതു സമർപ്പിക്കുന്നു’ കവർ വിഡിയോ പങ്കു വച്ച് രാജലക്ഷ്മി കുറിച്ചു.

‘ഗൈഡ്​’ എന്ന സിനിമക്കുവേണ്ടി ലതാ മങ്കേഷ്‌കർ പാടി അനശ്വരമാക്കിയ ‘പിയാ തോസേ നൈന ലാഗേരേ, നൈന ലാഗേരേ’ (രചന-ശൈലേന്ദ്ര, സംഗീതം-എസ്​.ഡി. ബർമൻ) എന്ന ഗാനത്തിന്‍റെ കവർ​ സോങ്​ ആണ്​ എട്ട്​ ദശകങ്ങളായി തന്റെ സ്വരമാധുര്യം കൊണ്ട്​ മാന്ത്രികത തീർക്കുന്ന പ്രിയ ഗായികക്കുവേണ്ടി രാജലക്ഷ്​മി ആലപിച്ചിരിക്കുന്നത്​.മഹേഷ്​ മണിയാണ്​ തബല വായിച്ചിരിക്കുന്നത്​. കീ ബോർഡ്​ വായിച്ചിരിക്കുന്നത്​ സച്ചിൻ ബി.ജി എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News