മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകിയാൽ പ്രതികൾ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ , ജോസ് കൂട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് മാസത്തിലധികമായി പ്രതികൾ റിമാൻസിലാണ്. ബത്തേരി കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

വിശാലമായ പൊതുതാൽപ്പര്യം കണക്കിലെടുത്താണ് ഹർജികൾ തള്ളിയതെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിൻ്റെ മറവിൽ പാവപ്പെട്ട ആദിവാസികളേയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയതെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു.സ്വന്തം ഭൂമിയിലെ മരങ്ങളാണ്  മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel