രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 18,795 പേർക്ക് രോഗം

രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കേസുകൾ 201 ദിവടത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 18,795പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

പുതിയ കണക്ക് പ്രകാരം 2,92,206 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ മരിച്ചവരുടെ എണ്ണം 4,47,373 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 87 കോടി 7 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 അതേസമയം, കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ ഇനിയും വൈകും. വാക്സിനുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളിൽ വ്യക്തത വരുത്തണം എന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് അനുമതി വൈകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here