സിനിമ, സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു

സിനിമ, സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ഭര്‍ത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കള്‍: വൈഷ്ണവ്, അഭിനവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here