കർണ്ണാടക അതിർത്തി നിയന്ത്രണങ്ങൾ; ഹർജി ഹൈക്കോടതി തള്ളി

കേരള അതിർത്തിയിൽ കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എം എൽ എ, എ കെ എം അഷറഫ്, സി പി ഐ (എം) നേതാവ് ജയാനന്ദ് എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.

എന്നാൽ വിഷയം കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് കർണ്ണാടക വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഹർജികൾ തളളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here