പഞ്ചാബ് മന്ത്രിസഭ; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി

പഞ്ചാബ് മന്ത്രി സഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിനു ശേഷം പൊതുഭരണം, നിയമം, എക്സൈസ്, ടൂറിസം തുടങ്ങി പതിനാല് വകുപ്പുകൾ മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിങ് ചെന്നിക്കാണ് നൽകിയിട്ടുള്ളത്. ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദർ സിങ് രൻദ്വായ്ക്ക് ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളും ഓം പ്രകാശ് സോണിക്ക് ആരോഗ്യ പ്രതിരോധ വകുപ്പുകളും നൽകി.

മൻപ്രീത് സിംഗ് ബാദൽ ആണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയ റാണാ ഗുർജിത് സിംഗ് സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പടെ അപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും.

മന്ത്രി സഭയിലെ പുതു മുഖങ്ങളായ രാജ് കുമാർ വേർക സാമൂഹ്യ നീതി, ന്യൂനപക്ഷം വകുപ്പുകളുടെയും സംഘത് സിംഗ് ഗിൾസിൻ വനം, വന്യജീവി വകുപ്പുകളുടെയും പാർഗത് സിംഗ് വിദ്യാഭ്യാസം, കായികം വകുപ്പുകളുടെയും അമരീന്ദർ സിംഗ് രാജ വാറിങ് ഗതാഗതം വകുപ്പുകളുടെയും ഗുരുകിരത് സിംഗ് കൊട്ലി വ്യവസായം, ഐടി എന്നീ വകുപ്പുകളുടെയും ചുമതല വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News