‘ലഗ് ജാ ഗലേ..’ ലതാ മങ്കേഷ്കറിന് മലയാളികളുടെ വാനമ്പാടി ഹൃദയത്തില്‍ നിന്ന് അര്‍പ്പിച്ച ഗാനം..

‘ലഗ് ജാ ഗലേ കേ ഫിര്‍ യേ ഹസീന്‍ രാത് ഹോ ന ഹോ…’ ഒരു ജനത തന്നെ മാസ്മരിക ശബ്ദത്തിന് അടിമയാകപ്പെട്ട ആ അത്ഭുതശബ്ദം ദശാബ്ദങ്ങള്‍ക്കിപ്പുറവും ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുകയാണ്. 92ആം പിറന്നാളിന്‍റെ മാധുര്യത്തിലലിയുമ്പോഴും ലതാമങ്കേഷ്‌കറിന്‍റെ മാസ്മരിക ശബ്ദത്തിന് ഇന്നും മധുരപ്പതിനേഴാണ്.

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയ്ക്ക് പിറന്നാള്‍ നിറവില്‍ സംഗീതം കൊണ്ട് ഹൃദയാര്‍ച്ചന അര്‍പ്പിച്ച് മലയാളത്തിന്‍റെ വാനമ്പാടി പാടി… ‘ലഗ് ജാ ഗലേ കേ ഫിര്‍ യേ ഹസീന്‍ രാത് ഹോ ന ഹോ…’.. ലോകമൊട്ടാകെയുള്ള സംഗീതാരാധാകര്‍ ഒരു നിമിഷം അതിലലിഞ്ഞ് ഇല്ലാതായിട്ടുണ്ടാവാം. സംഗീതം നല്‍കുന്ന മറ്റൊരു ദിവ്യലോകം ഒരുപക്ഷേ നാം രുചിച്ചറിഞ്ഞത് ലതാ മങ്കേഷ്‌കറിലൂടെയും കെ എസ് ചിത്രയിലൂടെയുമൊക്കെയാണ്… പകരം വയ്ക്കാനില്ലാത്ത ആ മാസ്മരികശബ്ദങ്ങള്‍ നല്‍കുന്ന അനുഭൂതി ആസ്വദിച്ച് ഇന്നും നാം സംഗീതത്തിന്റെ മധുരം നുകര്‍ന്നുകൊണ്ടേയിരിക്കുന്നു.

വോ കോന്‍ ഥി എന്ന ചിത്രത്തിലെ ലതാജിയുടെ ‘ലഗ് ജാ ഗലേ’ എന്ന ഗാനം പാടി ചിത്ര തന്‍റെ ഫേസ്ബുക്കിലൂടെയാണ് ആരാധകര്‍ക്ക് പങ്കുവെച്ചത്. ലതാജിയുടെ സംഗീത ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഏടായിരുന്നു ഈ ഗാനമെന്നതും എടുത്തു പറയേണ്ട ഒന്നാണ്.

‘ലഗ് ജാ ഗലേ കേ ഫിര്‍ യേ ഹസീന്‍ രാത് ഹോ ന ഹോ…’ എന്നഗാനത്തിന്റെ പിറവിയുടെ പിന്നിലെ ആ കഥകൂടി അറിയേണ്ടതുണ്ട്.
വോ കോന്‍ ഥി(1964)യില്‍ ഇടംനേടിയ പാട്ടാണ് ‘ലഗ് ജാ ഗലേ’. വരികള്‍ക്കും ഈണത്തിനും ഗൗരവം കൂടിപ്പോയതിനാല്‍ പാട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു സംവിധായകന്‍ രാജ് ഖോസ്ലയുടെ നിലപാട്.

പക്ഷേ, നായകന്‍ മനോജ് കുമാര്‍ വഴങ്ങിയില്ല. ആ പാട്ടായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണം എന്നകാര്യത്തില്‍ സംശയമില്ലായിരുന്നു അദ്ദേഹത്തിന്. മനസ്സില്ലാമനസ്സോടെ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഖോസ്ല സമ്മതിക്കുന്നു. രാജാ മെഹ്ദി അലിഖാന്‍ എഴുതി മദന്‍ മോഹന്‍ ചിട്ടപ്പെടുത്തിയ ‘ലഗ് ജാ ഗലേ’ ജനം ഏറ്റുപാടിയതും തലമുറകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ക്ലാസിക് പരിവേഷം ആര്‍ജിച്ചതും പില്‍ക്കാലചരിത്രം.

ഇന്ന് കെ എസ് ചിത്രയുടെ ശബ്ദത്തില്‍ വീണ്ടും ആ പാട്ട് പുനര്‍ജനിക്കുമ്പോള്‍ ലതാ മങ്കേഷ്‌കര്‍ സംഗീതലോകത്തിന് നല്‍കിയ സമ്മാനമാണ് ഈ ഗാനമെന്ന് ആരുമൊരുനിമിഷം ഓര്‍ത്തുപോകും…

മേരാ ദില്‍ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയിലൂടെ എത്തിയ ഗാനങ്ങള്‍ മൂളാന്‍ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News