ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോന്‍സണ്‍ ഭീഷണിപ്പെടുത്തി; മോന്‍സണെതിരെ ഗുരുതര ആരോപണവുമായി യുവതി

മോന്‍സനെതിരെ ഗുരുതര ആരോപണവുമായി യുവതി. ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ആലപ്പുഴ സ്വദേശിക്കെതിരായ പരാതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മോന്‍സന്റെ ഭീഷണി. ഹണിട്രാപ്പില്‍ കുടുക്കുമെന്നും, നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും മോന്‍സണ്‍
ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഗുരുതര ആരോപണം.

സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബലാല്‍സംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മോണ്‍സന്‍ എറണാകുളം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. മോന്‍സന്റെ കുടുംബസുഹൃത്തും ബിസിനസ് പങ്കാളിയുമായ ആലപ്പുഴ സ്വദേശി ശരത്തിനു വേണ്ടിയാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ശരത്ത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നതായിരുന്നു പരാതി. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ യുവതിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

ഹണിട്രാപ്പില്‍ കുടുക്കുമെന്നും, നഗ്‌നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ആദ്യ ഭീഷണി. യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടയച്ചും ഭീഷണി തുടര്‍ന്നതായാണ് യുവതി പറയുന്നത്. പൊലീസില്‍ നല്‍കിയ പരാതികള്‍ അപ്പോള്‍ തന്നെ മോന്‍സന് ലഭിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്. ഇതോടെ യുവതി കോടതിയില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel