7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി; നേവിസിന്റെ കുടുംബത്തിന്റെ സല്‍പ്രവര്‍ത്തിയെ ആദരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് അവയവദാനം നടത്തിയ കോട്ടയം കളത്തിപ്പടി സ്വദേശി നേവിസിന്റെ സംസ്‌കാരം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടന്നു. നേവിസിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനാണ് അവയവദാനത്തിന് സമ്മതിച്ചതെന്ന് കുടുംബം വ്യക്തമാക്കി.

അവയവദാനത്തിന് സമ്മതിച്ച കുടുംബം സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നേവിസിന്റെ കുടുംബത്തിന്റെ സല്‍പ്രവര്‍ത്തിയെ ആദരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവനും പറഞ്ഞു.

രക്തത്തില്‍ പഞ്ചാസാരയുടെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായ നേവിസിന് പിന്നീട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തു. കളത്തിപ്പടി ചിറത്തിലത്ത് സാജന്‍, ഷെറിന്‍ ദമ്പതികളുടെ മൂത്തമകനാണ് നേവിസ്. സംസ്‌കാരം കോട്ടയം ശാസ്ത്രി റോഡിന് സമീപം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News