സ്‌കൂള്‍ തുറക്കല്‍; അടുത്തമാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും. അധ്യാപക-വിദ്യാര്‍ത്ഥി-പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം നാളെയും മറ്റന്നാളുമായി ചേരും. കളക്ടര്‍മാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

അതേസമയം, സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം വകുപ്പു തല യോഗം ചേരും. കുട്ടികള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്തുകയാണ് ഒരു തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News