പഞ്ചാബ് മന്ത്രിസഭാ; പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു, അഞ്ച് പുതുമുഖങ്ങൾ

പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിനു ശേഷം പൊതുഭരണം, നിയമം, എക്സൈസ്, ടൂറിസം തുടങ്ങി പതിനാല് വകുപ്പുകൾ മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിങ് ചെന്നിക്ക് തന്നെയാണ്. ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദർ സിങ് രൻദ്വായ്ക്ക് ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളും ഓം പ്രകാശ് സോണിക്ക് ആരോഗ്യ പ്രതിരോധ വകുപ്പുകളും നൽകി.

അമരീന്ദർ സിംഗിന് ശേഷം ചരൺ ജിത്ത് സിങ് ചെന്നി സർക്കാരിലെ സുപ്രധാന വകുപ്പുകൾ സിദ്ധു അനുകൂലികളായ മന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്. വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയ റാണാ ഗുർജിത് സിംഗിന് സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പടെ അപ്രധാന വകുപ്പുകൾ ആണ് നൽകിയിരിക്കുന്നത്.

മുതിർന്ന നേതാവായ മൻപ്രീത് സിംഗ് ബാദൽ ആണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. മന്ത്രി സഭയിലെ പുതു മുഖങ്ങളായ രാജ് കുമാർ വേർക സാമൂഹ്യ നീതി, ന്യൂനപക്ഷം വകുപ്പുകളുടെയും സംഘത് സിംഗ് ഗിൾസിൻ – വനം, വന്യജീവി വകുപ്പുകളുടെയും പാർഗത് സിംഗ്- വിദ്യാഭ്യാസം, കായികം വകുപ്പുകളുടെയും, അമരീന്ദർ സിംഗ് രാജ വാറിങ് – ഗതാഗതം വകുപ്പുകളുടെയും, ഗുരുകിരത് സിംഗ് കൊട്ലി- വ്യവസായം, ഐടി എന്നീ വകുപ്പുകളുടെയും ചുമതല വഹിക്കും.

അതേസമയം, അഞ്ചു പുതുമുഖങ്ങൾ ഉൾപ്പെടെ 15 പേരാണ് ചരഞ്ജിത്ത് സിംഗ് ചന്നിയുടെ മന്ത്രിസഭയിൽ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബ്രഹ്മം മോഹിന്ദ്രയേ നേരത്തെ ഉപമുഖ്യമന്ത്രിസ്ഥാനത്തെക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും സ്ഥാനം നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ക്യാബിനറ്റ് മന്ത്രി സ്ഥാനം നൽകി കോൺഗ്രസ് മോഹിന്ദ്രയേ ആശ്വസിപ്പിച്ചത്. എന്നാൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പങ്കെടുക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here