സണ്ണിയുടെ ജനനത്തിന് പിന്നില്‍….വീഡിയോ പുറത്ത്

പ്രേക്ഷക മനസ്സില്‍ ഇടം നേടി മലയാളികളുടെ പ്രിയനടന്‍ ജയസൂര്യയുടെ പുതിയ ചിത്രം സണ്ണി കുതിക്കുകയാണ്. ഇപ്പോള്‍, ‘സണ്ണി’യുടെ മേക്കിംഗ് വിഡിയോ തരംഗമാകുകയാണ്. ആമസോണ്‍ പ്രൈം ആണ് സണ്ണിയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ 2:22 മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ, ജയസൂര്യ എങ്ങനെയാണ് കഥാപാത്രമായി മാറുന്നതെന്നാണ് കാട്ടിത്തരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി ‘. അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്‌ക്രീനില്‍.

‘ഒരു വൈകാരിക പ്രതിസന്ധിയില്‍ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കഥയാണ് സണ്ണി എന്ന ചിത്രത്തിന്റേത്. സെപ്തംബര്‍ 23-ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് സണ്ണി റിലീസ് ചെയ്തത്.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here