തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഒളിയമ്പുമായി ബെന്നി ബെഹനാൻ എം പി. സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മോൻസനുമായുള്ള ബന്ധത്തിൽ സുധാകരന് ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താൻ മോൻസനുമായി ബന്ധപ്പെട്ടതെന്ന സുധാകരൻ്റെ വിശദീകരണം വിശ്വസിക്കുന്നു. എന്നാൽ മോൻസൻ ഡോക്ടർ പോലുമായിരുന്നില്ലെന്ന് ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി. അങ്കമാലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോൻസൻ മാവുങ്കൽ അന്താരാഷ്ട്ര റാക്കറ്റിലെ കണ്ണിയാണെന്നും ഇത് വെറുമൊരു പണമിടപാട് തട്ടിപ്പല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഈ കേസിൽ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here