‘നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലീം ആണെന്ന ബോധം മറക്കരുത്’; ഹരിത മുൻ ഭാരവാഹികൾക്ക് മറുപടിയുമായി നൂർബിന റഷീദ്

മുൻ ഹരിത ഭാരവാഹികളുടെ വാദങ്ങൾ പൂർണമായും തള്ളി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ലീഗിൽ സ്ത്രീപക്ഷവാദമില്ല. ലീഗ് ഉയർത്തി പിടിക്കുന്നത് സമുദായ രാഷ്ട്രീയം. ലീഗിൻ്റെ ഭരണഘടനയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നില്ലെന്നും നൂർബിന.

ഹരിതയുടെ സത്രീ നവോത്ഥാനത്തെ കുറിച്ചുള്ള സെമിനാറിലാണ് നൂർബിനയുടെ പരാമർശം. മുസ്ലിം ലീഗ് ജെൻഡർ പൊളിറ്റിക്സല്ല, ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കാണ് ലീഗ് എന്ന് ചിലർ പറയുന്നു.

നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലീം ആണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവർത്തിക്കരുത്. ലീഗിനെ മാറ്റി നിർത്തി ഒരു പോഷക സംഘടനയും ഇല്ലെന്നും ഹരിത മുൻ ഭാരവാഹികൾക്കുള്ള മറുപടിയായി നൂർബിന റഷീദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News