കടയ്ക്കലിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം

കൊല്ലം കടയ്ക്കലിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം. കടയ്ക്കൽ സ്വദേശി അനീസിനെ കമ്പി കൊണ്ട് നാലംഗസംഘം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. അനീസിനെ റോഡിൽ ചവിട്ടിവീഴ്ത്തിയ സംഘം വളഞ്ഞിട്ടാക്രമിച്ചു.

അനീസിന്‍റെ കണ്ണിലും മുതുകിലും ഗുരുതരമായി പരുക്കേറ്റു. മണ്ണ് മാഫിയയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here