സ്വവര്‍ഗസെക്‌സിനെന്നപേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രായപൂർത്തിയാവാത്തവരുൾപ്പെടെ തിരൂരില്‍ പിടിയില്‍

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം മലപ്പുറം തിരൂരില്‍ പിടിയില്‍. സ്വവര്‍ഗസെക്‌സിനെന്നപേരിലാണ് ആളുകളെ വലവീശിപ്പിടിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. തിരൂര്‍ സ്വദേശികളായ കളത്തില്‍ പറമ്പില്‍ ഹുസൈന്‍, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപ്പറമ്പത്ത് മുഹമ്മദ് റിഷാല്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത നാലുപേരുമാണ് പിടിയിലായത്.

ആളുകളെ വശീകരിച്ചുകൊണ്ടുവന്ന് ദൃശ്യങ്ങള്‍പ്പകര്‍ത്തി ബന്ധുക്കളെ അറിയിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. നിരവധി പേരെ സംഘം ബ്ലാക് മെയില്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News