പ്രണയം അതില്‍ അലിഞ്ഞു ചേരും… കുടിക്കാം മൊഹബത്ത് സര്‍ബത്ത്..

തണ്ണിമത്തനും പാലും പഞ്ചസാരയുമുണ്ടോ..കിടിലന്‍  ജ്യൂസ്  ഉണ്ടാക്കാം… മൊഹബത്ത് സര്‍ബത്ത് എന്നാണ് ഇതിന് പറയുന്നത്..ഖല്‍ബില്‍ മുഹബത്തുള്ളവര്‍ക്കെല്ലാം ഇത് കുടിയ്ക്കാം…കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യാത്യാസമില്ലാതെ..

കുട്ടികള്‍ക്കുള്‍പ്പെടെ ആരോഗ്യത്തിന് ഏറെ ഉത്തമമായതും രുചിയൂറുന്നതുമായ ഈ ജ്യൂസ് ഉണ്ടാക്കാന്‍ വളരെ കുറഞ്ഞ സമയം മതിയെന്നതാണ് ജ്യൂസിന്‍റെ പ്രത്യേകത..

ആവശ്യമായ സാധനങ്ങള്‍..

തണ്ണിമത്തന്‍- (തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാകും ഉത്തമം)  പാല്‍, പഞ്ചസാര..

ജ്യൂസ് ഉണ്ടാക്കുന്ന വിധം

ആദ്യം. തണ്ണിമത്തന്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുക്കുക..വീണ്ടും ചെറിയ കഷണങ്ങളാക്കി കൊത്തിക്കൊത്തി അരിയുക… ശേഷം, സ്പൂണ്‍ ഉപയോഗിച്ച് കുത്തികുത്തി കൊടുത്ത് വെള്ളമിറങ്ങുന്ന രീതിയിലാക്കുക.

തുടര്‍ന്ന്,  പഞ്ചാരയും  പാലും ചേർത്ത് ഒന്നൂടെ നന്നായി ഇളക്കിക്കൊടുക്കുക…ഇതോടെ നമ്മുടെ തണ്ണിമത്തന്‍ പാല്‍ ജ്യൂസ് റെഡി.ഐസ്ക്യൂബ് ഇട്ട് വിളമ്പാം..  ചേരുവകള്‍ മൂന്നും മിക്സിയില്‍ ഇട്ട് അടിച്ച് മുകളില്‍ തണ്ണിമത്തന്‍ കഷണങ്ങള്‍ ഇടുന്നതും നല്ലതാണ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News