കിടിലൻ ചിത്രങ്ങൾ കയ്യിലുണ്ടോ? പ്രസിദ്ധീകരിക്കാൻ ഡി. ടി. പി. സി യുണ്ട്

 കൊച്ചിയിലെ ചീനവലയുടെ ചിത്രം കയ്യിലുണ്ടോ? മട്ടാഞ്ചേരി സിനഗോഗ്, പെരിയാറിന്റെയോ ചാലക്കുടിപ്പുഴയുടെയോ മനോഹര ദൃശ്യങ്ങൾ? ഉണ്ടെങ്കിൽ ഉടനടി ഡി. ടി. പി. സി യിലേക്ക് അയച്ചോളു, പ്രസിദ്ധികരിക്കാൻ ഡി ടി പി സി തയ്യാർ.

 ജില്ലാ  വിനോദ സഞ്ചാര കൗണ്‍സിലിന്‍റെ വെബ്സൈറ്റ് മോടിപിടിപ്പിക്കാൻ ചുമതലയുള്ള ടി. ഇ. പി. എസ് എന്ന സ്ഥാപനത്തിന്റെ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഹരിതം ആണ് പ്രസിദ്ധികരണ യോഗ്യമായ ചിത്രങ്ങൾ തെരെഞ്ഞടുക്കുന്നത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ജില്ലാ  വിനോദ സഞ്ചാര കൗണ്‍സിലിന്‍റെ വെബ്സൈറ്റില്‍ ജില്ലയുടെ സൗന്ദര്യം ദൃശ്യമാകുന്ന ഫോട്ടോകള്‍/ വീഡിയോകള്‍ പ്രസിദ്ധീകരിച്ചുവരുന്നു.  ചിത്രത്തിന്റെ ലഘു വിശദീകരണം, ചിത്രം പകര്‍ത്തിയ വര്‍ഷം, എന്നിവ harithamteps@gmail.com എന്ന ഇമെയിലില്‍ ചിത്രത്തിനൊപ്പം അയച്ചു നൽകണം.

എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിത ദൃശ്യമാക്കുന്നവ (ഫോര്‍ട്ട് കൊച്ചി, ചീനവല, മട്ടാഞ്ചേരി, ജൂതപ്പള്ളി, കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങള്‍, മറൈന്‍ ഡ്രൈവ്, വിവിധ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, കായല്‍ക്കാഴ്ചകള്‍, ദ്വീപുകളിലുള്ള കാഴ്ചകള്‍, ഗ്രാമക്കാഴ്ചകള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍,  ഹില്‍ പാലസ്, മ്യൂസിയം, മംഗളവനം, തട്ടേക്കാട് പക്ഷി സങ്കേതങ്ങള്‍  കുമ്പളങ്ങി,  കടമക്കുടി,  പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ, ബ്രോര്‍ഡ് വേ, ചന്തകള്‍ പാര്‍ക്കുകള്‍, മെട്രോ തുടങ്ങിയവ) എറണാകുളം, കൊച്ചി എന്നീ പ്രദേശങ്ങളുടെ  ചരിത്ര സ്മരണകൾ എന്നിവ പ്രസിദ്ധീകരിക്കാന്‍ പരിഗണിക്കും. ചിത്രങ്ങൾ / ദൃശ്യങ്ങൾ പകർത്തുന്നവർക്ക് നിശ്ചിത തുക പരിതോഷികം ആയി നൽകും.

പാരിതോഷിക നിരക്കുകള്‍

• വെബ്സൈറ്റിന്‍റെ ഹോംപേജില്‍  ബൃഹത് രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 500 രൂപ

• ഹോംപേജില്‍ ചെറു രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 300 രൂപ

• മറ്റു പേജുകളില്‍ ബൃഹത് രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന്  300 രൂപ

• പിക്ചര്‍ ഗാലറിയില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 200 രൂപ

• മറ്റു പേജുകളില്‍ പ്രസിദ്ധീകരിക്കുവാന്‍ അവസരം ലഭിക്കുന്ന ചിത്രം ഒന്നിന് 200 രൂപ

 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ /നിയമാവലി

 1. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ jpeg ഫോര്‍മാറ്റിലും വീഡിയോകള്‍ mp4 ഫോര്‍മാറ്റിലും  ആയിരിക്കണം

 2.ആവിഷ്കാരം സ്വന്തമായി രൂപപ്പെടുത്തിയതാകണം, മറ്റൊരാളുടെ ആവിഷ്കാരത്തിന്‍റെ പകര്‍പ്പ് ആകുവാന്‍ പാടുള്ളതല്ല.

 3. ആവിഷ്കാരങ്ങള്‍ 1957 ലെ ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ടിലെ നിയമത്തിലെ വ്യവസ്ഥകളും തുടര്‍ന്നുണ്ടായ നിയമങ്ങളും പാലിച്ചു കൊണ്ടാകണം.

 4.  പ്രസ്തുത ആക്ട് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം ലംഘനങ്ങള്‍ക്ക് ടി.ഇ.പി.എസിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല. ഇത് സംബന്ധിച്ചുള്ള എല്ലാ നിയമ നടപടികള്‍ക്കും ആവിഷ്കാരകന്‍/ ആവിഷ്കാരക വിധേയമാകേണ്ടതാണ്.

5. ഫോട്ടോഗ്രാഫ്/വീഡിയോ അയക്കുന്നതിനോടൊപ്പം പേര്,ഫോണ്‍ നമ്പര്‍, വിലാസം, വയസ്സ് എന്നിവ രേഖപ്പെടുത്തുക  തുടര്‍ന്നുള്ള എല്ലാ ആശയ വിനിമയത്തിനും ടി.ഇ.പി.എസ്. ഈ വിവരങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.

7. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ സമിതിയെ ടി.ഇ.പി.എസിന്റെ  ചീഫ് എക്സിക്യൂട്ടീവ് രൂപികരിക്കും.

 8. ചീഫ് എക്സിക്യൂട്ടീവ് അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി വിധി നിര്‍ണ്ണയം നടത്തുക.

 9. പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുവാനും സമിതിക്ക് അധികാരമുണ്ട്.

 10. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അന്തിമതീരുമാനം ടി.ഇ.പി.എസിന്‍റെ ചീഫ് എക്സിക്യൂട്ടീവില്‍  നിക്ഷിപ്തമാണ്.

 11. ഫോട്ടോകള്‍/വിഡിയോകള്‍ തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡങ്ങള്‍ ഏതു സമയവും ഭേദഗതി വരുത്താന്‍ ചീഫ് എക്സിക്യൂട്ടീവ്, ടി.ഇ.പി.എസ് ന്  അധികാരമുണ്ട്. അത്തരം മാറ്റങ്ങള്‍   വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 12. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ആവിഷ്കാരങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

 13.  നിര്‍ദിഷ്ട തീയതിക്കുള്ളില്‍ ലഭിച്ച ആവിഷ്കാരങ്ങള്‍ പ്രാഥമികമായി  പരിശോധിച്ച് സമിതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. സമിതിയുടെ തീരുമാനം അന്തിമം ആയിരിക്കും.

 14. തിരഞ്ഞെടുത്ത ചിത്രങ്ങളുടെ വിവരങ്ങള്‍ 2021 ഒക്ടോബര്‍ 20 ന്   വെബ്സൈറ്റില്‍  പ്രസിദ്ധീകരിക്കും.

 15. ലഭിക്കുന്ന ആവിഷ്കാരങ്ങളില്‍ നിന്നും എറണാകുളം ഡി.ടി.പി.സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആവിഷ്കാരങ്ങള്‍ക്ക് പാരിതോഷികമായി തുകയും പങ്കെടുത്തതിന്‍റെ സാക്ഷ്യപത്രവും (സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതാണ്.

16 പ്രസിദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍/വീഡിയോകള്‍ എന്നിവയ്ക്ക് പാരിതോഷികം അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നതാണ്.

  17. പ്രസിദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍/വീഡിയോകള്‍ എന്നിവയ്ക്ക് സാക്ഷ്യപത്രം ഇമെയിലായി നല്‍കുന്നതാണ്.

  18. ചിത്രങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഫുള്‍ റെസലൂഷനില്‍ സമര്‍പ്പിക്കേണ്ടതില്ല

 19. പ്രസിദ്ധീകരിക്കുവാന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഫുള്‍ റെസലൂഷനില്‍ നല്‍കേണ്ടതുള്ളൂ.

 20. ഇതുമായി സംബന്ധിച്ചുള്ള അപ്പീലുകള്‍ക്കായി ഡി.ടി.പി.സി. ചെയര്‍മാനായ  ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here