നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ പകല്‍നേരങ്ങളില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ആറു സര്‍വീസുകളാണ് കോവിഡ്ക്കാലത്ത് നിലമ്പൂര്‍ പാതയില്‍ ഇല്ലാതായത്.

ഒന്നാം ലോക്ഡൗണ്‍ കാലത്താണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചത്. രാത്രിമാത്രമെത്തിയിരുന്ന രാജ്യറാണി കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ പിന്നീട് പുനസ്ഥാപിച്ചു. ചരക്കുവണ്ടി ഉള്‍പ്പെടെ ആറുസര്‍വീസുകളാണ് പുനസ്ഥാപിയ്ക്കാനുള്ളത്.

മലയോര മേഖലയായ നിലമ്പൂരുകാര്‍ അടുത്ത ടൗണുകളിലെത്താനും ആശുപത്രികളിലേക്കുമെല്ലാം ട്രെയിനാണ് ആശ്രയിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ വിവേചനത്തിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യാത്രക്കാരായ നാട്ടുകാര്‍..

ഇതിനിടെ രാജ്യറാണി എക്‌സ്പ്രസ് നിലമ്പൂര്‍ ഒഴിവാക്കി ഷൊര്‍ണൂര്‍വരെയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി തുടര്‍നടപടികള്‍ ആലോചിയ്ക്കുമെന്നും ആക്ഷന്‍കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here