അട്ടപ്പാടിയില്‍ ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ താഴേ മഞ്ചിക്കണ്ടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ ഏയര്‍ഗണ്ണുപയോഗിച്ച് വെടിയുതിര്‍ത്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി സ്വദേശി ഈശ്വരസ്വാമി കൗണ്ടറെയാണ് അഗളി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടികവര്‍ഗ്ഗവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നുവെന്ന പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ ഈശ്വര സ്വാമി കൗണ്ടര്‍ വീട്ടില്‍ നിന്ന് എയര്‍ഗണ്ണെടുത്ത് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഓടിമാറിയതിനാലാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ചെല്ലി പറഞ്ഞു. മരത്തിന് പിന്നിലേക്ക് മറഞ്ഞതിനാലാണ് വെടിയേല്‍ക്കാതിരുന്നതെന്ന് നഞ്ചനും പറഞ്ഞു. ചെല്ലിയുടെ പരാതിയില്‍ കേസെടുത്താണ് അഗളി പോലീസ് മുത്തുസ്വാമിയെ അറസ്റ്റ് ചെയ്തത്. വെടിയുതിര്‍ക്കാനുപയോഗിച്ച എയര്‍ഗണ്ണും കണ്ടെടുത്തു.

സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News