ഒരു കെപിസിസി പ്രസിഡന്റ് തട്ടിപ്പുകാരനായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയം; ജോണ്‍ബ്രിട്ടാസ് എംപി 

മോന്‍സനും കെ സുധാകരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി ജോണ്‍ബ്രിട്ടാസ് എംപി. ഒരു കെപിസിസി പ്രസിഡന്റ് ചതിയനും വഞ്ചകനുമായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയമാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യം അദ്ദേഹം കുറിച്ചത്.

തട്ടിപ്പുകാര്‍ സ്വാധീനമുള്ള ആളുകളോടൊപ്പമുള്ള ചിത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും, പക്ഷേ ഒരു കെപിസിസി പ്രസിഡന്റ് ചതിയനും വഞ്ചകനുമായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയവും ഇതുവരെ കേള്‍ക്കാത്തതുമായ ഒന്നാണ്. എന്നാണ് ജോണ്‍ബ്രിട്ടാസ് എം പി ട്വിറ്ററില്‍ കുറിച്ചത്.

സുധാകരനോടൊപ്പമുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സുധാകരനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വസ്തുത വെളിപ്പെട്ടത്. സുധാകരന് മോന്‍സനുമായുള്ള ബന്ധം പുറത്തുവിട്ടത് മോന്‍സന്റെ തട്ടിപ്പിനിരയായ പരാതിക്കാരാണ്. സുധാകരനെ മോന്‍സന്‍ ചികിത്സിച്ചെന്നും പരാതിക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞായിരുന്നു സുധാകരനെ ഇയാള്‍ ചികിത്സിച്ചിരുന്നത്. മോണ്‍സന് വേണ്ടി സുധാകരന്‍ ദില്ലിയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പത്ത് ദിവസം താമസിച്ചായിരുന്നു ചികിത്സ. സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന് പണം നല്‍കിയതായും പരാതിക്കാര്‍ വ്യക്തമാക്കി.

മോന്‍സന് പണം കൈമാറിയത് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലെന്ന് വെളിപ്പെടുത്തി തട്ടിപ്പിനിരയായ ഷമീര്‍ മുന്നോട്ടുവന്നിരുന്നു. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമെന്ന് തട്ടിപ്പിനിരയായ ഷമീര്‍ പറയുന്നു.

തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നു. എന്നാല്‍, സുധാകരന്‍ ഇടപെട്ടില്ലെന്നും ഷമീര്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ സുധാകരനും മോന്‍സനുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here