
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിയെ നടന്‍ ബാല താക്കീത് ചെയ്യുന്ന ശബ്ദരേഖ പുറത്ത്. മോന്‍സനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കില്‍ അജിത്തിന് എതിരായ കേസുകള്‍ പിന്‍വലിക്കാമെന്നുമാണ് ബാല പറഞ്ഞത്.
അതേസമയം നാല് മാസം മുമ്പ് നടന്ന സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ബാല പറയുന്നത്. സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതെന്നും ബാല പറഞ്ഞു. ‘ഞാന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. എന്റെ അമ്മ ഇപ്പോള്‍ സന്തോഷവതിയാണ്.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷമാണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെയൊരു വിവാദത്തിന്റെ ആവശ്യം എനിക്കില്ല. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ എന്തെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടോ?
ആരുടെയും ഭാഗത്തു നിന്നല്ല ഞാന്‍ സംസാരിച്ചത്. ആരും പറഞ്ഞിട്ടല്ല ഞാന്‍ ആ ഫോണ്‍ വിളിച്ചത്. മാത്രമല്ല അയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നെങ്കില്‍ എട്ട് വര്‍ഷം മുമ്പ് സ്വന്തം ജീവിതത്തില്‍ ഞാന്‍ തോറ്റുപോകുമായിരുന്നോ? അത്രയും അറിവ് എനിക്കില്ല. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. മോന്‍സണ്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകട്ടെ.’ബാല പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here