‘മോന്‍സനില്‍ കുടുങ്ങിയ സൈദ്ധാന്തികനായ ശ്രീനിവാസന്‍’

കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍. താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെതിരെയാണ്.

അത്തരത്തില്‍ ശ്രീനിവാസനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണവുമുണ്ട്. എന്തെന്നാല്‍, സമൂഹത്തിലെ എല്ലാ വിഷയങ്ങളെയും വിമര്‍ശിക്കുന്ന സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ശ്രീനിവാസനും മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുള്ളവരുടെ പട്ടികയില്‍പെടുന്നു എന്നതാണ് വിമര്‍ശനമുയരാന്‍ പ്രധാന കാരണം.

മോന്‍സന്‍ മാവുങ്കലിന്റെ കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് പുരാവസ്തുക്കളിലൊന്നായ ഒരു സിംഹാസനത്തില്‍ ശ്രീനിവാസനും കയറിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. ഇത്ര ഗൗരവകരമായ രീതിയില്‍ എന്തിനേയും വിമര്‍ശിക്കുന്ന കീറിമുറിച്ച് പറയുന്ന ശ്രീനിവാസന് പോലും മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് മനസ്സികാഞ്ഞതാണോ.. അതോ അറിഞ്ഞിട്ടും മൗനം പാലിച്ചതാണോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

ശ്രീനിവാസന് പിന്നാലെ നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. കെ സുധാകരനടക്കം രാഷ്ട്രീയ നേതാക്കള്‍ക്കും മോന്‍സനുമായി ബന്ധമുണ്ടെന്ന വിവരം ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here