‘കുടുംബത്തിലേക്ക് മടങ്ങിയെത്തിയ സന്തോഷം’; വിദ്യാഭ്യാസ വകുപ്പ് ജോയിന്‍ ഡയറക്ടറായി ചുമതലയേറ്റ പി ആര്‍ ശ്രീജേഷിന്റെ വാക്കുകള്‍

‘കുടുംബത്തിലേക്ക് മടങ്ങിയെത്തിയ സന്തോഷമെന്ന്’ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍ ഡയറക്ടറായി ചുമതലയേറ്റ പിആര്‍ ശ്രീജേഷ്.കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്നും ഒളിമ്പിക്‌സില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഒളിബ്യന്‍ പി ആര്‍ ശ്രീജേഷ്.

വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ ആയി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ശ്രീജേഷ്. രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീജേഷ് പുതിയ ചുമതലയേറ്റടുത്തത്

ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെ ചേമ്പറിലെത്തി കണ്ട ശേഷമായിരുന്നു പി ആര്‍ ശ്രീജേഷ് ജീവിതത്തിലെ പുതിയ നിയോഗം ഏറ്റെടുക്കാനെത്തിയത്.

സെക്രട്ടറിയേറ്റില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് എത്തിയ ശ്രീജേഷിനെ സഹപ്രവര്‍ത്തകര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു .തുടര്‍ന്ന് നടന്ന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉത്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ എ എസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പി ആര്‍ ശ്രീജേഷിനെ ഔദ്യോഗിക മുറിയിലേക്ക് ആനയിച്ചു .ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ കൂടൂതല്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്നും ഒളിമ്പിക്‌സില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു

ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ മന്ത്രിസഭാ യോഗം ആണ് പി ആര്‍ ശ്രീജേഷിനെ വിദ്യാഭ്യാസ വകുപ്പില്‍ കായിക വിഭാഗത്തിന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് ഉയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here