മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ്; മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ വനംവകുപ്പിന്‍റെയും കസ്റ്റംസിന്‍റെയും പരിശോധന 

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തി. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്‍റെ പരിശോധന. ആഡംബരക്കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടിയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

മോൻസൻ മാവുങ്കലിൻ്റെ ശേഖരത്തിലെ ആഡംബരക്കാറുകളിൽ 10 വാഹനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൊച്ചി കലൂരിലെ വീട്ടിലെത്തിയത്. വിദേശ നിർമ്മിത വാഹനങ്ങളുടെ രേഖകളും മറ്റും ഉദ്യോഗസ്ഥർ ശേഖരിച്ചു. കാറുകൾ വിദേശത്തു നിന്ന് നേരിട്ട് ഇറക്കിയതാണോ എന്നാണ് പരിശോധിക്കുന്നത്.

കാറുകളുടെ നികുതിയടവുൾപ്പടെയുള്ള കാര്യങ്ങളിലും പരിശോധന നടത്തും. കൂടാതെ മോൻസന്‍രെ ശേഖരത്തിലുള്ള പുരാവസ്തുക്കളുടെ വിശദാംശങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വിദേശത്തുനിന്നുള്ള പുരാവസ്തുക്കൾ ഉൾപ്പെടെ മോൻസൻ്റെ ശേഖരത്തിൽ ഉള്ളതിനാൽ ഇത് ഏത് വിധേയയാണ് കേരളത്തിൽ എത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

ഒപ്പം പുരാവസ്തു വകുപ്പ് അനുമതിയോടുകൂടി സൂക്ഷിച്ച് ഇത്തരം വസ്തുക്കൾ സൂക്ഷിച്ചതെന്നും കസ്റ്റംസ് അന്വേഷിക്കും. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ കണ്ടതിനു പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മോൻസൻ്റെ വീട്ടിലെത്തിലെത്തി പരിശോധന നടത്തിയത്.

എറണാകുളം കോടനാട് ഫോറസ്റ്റ്റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആനക്കൊമ്പ് യഥാര്‍ഥമാണോയെന്നും, എവിടെ നിന്നാണ് ലഭിച്ചതെന്നുമാണ്  വനംവകുപ്പ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News