നികുതി ചോർച്ച ഒഴിവാക്കാൻ ഊർജിത പ്രവർത്തനങ്ങൾ നടപ്പാക്കും: മന്ത്രി കെ എൻ. ബാലഗോപാല്‍

നികുതി ചോർച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍. റവന്യൂ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകളുടെ ചരക്ക്, സേവന നികുതി യുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിൽ വകുപ്പിന്റെ ഉത്തരവാദിത്വം മനസ്സിലാക്കി കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

നികുതി ചോർച്ച ഒഴിവാക്കാൻ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി മനസ്സിലാക്കണം. ജില്ലയിലെ നികുതി ദായകരെ സംബന്ധിച്ച് കൃത്യമായ അറിവുണ്ടാകുകയും ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

നികുതി അടക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും വകുപ്പ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സാങ്കേതിക കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

സ്ക്രൂട്ടിനിങ് ചെയ്യുന്നതിന് മാനുവൽ തയ്യാറാക്കുകയും ഒരോ മാസങ്ങളിലും ടാക്സ് റിട്ടേൺ ചെയ്യുന്ന സംവിധാനത്തിലേക്ക് മാറുകയും വാർഷിക ഓഡിറ്റിംഗ് നടത്തുമെന്നും അഡീഷണൽ കമ്മീഷണർ അബ്രഹാം റെൻ പറഞ്ഞു. യോഗത്തിൽ റവന്യൂ വർദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ അഭിപ്രായം സ്വരൂപിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറി (ടാക്സസ്) ഷർമിള മേരി ജോസഫ് ,അഡീഷണൽ കമ്മീഷണർ (ജനറൽ ) കെ.മധു , വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here