ഐടി, ടൂറിസം മേഖലകളില്‍ സഹകരിക്കാന്‍ താല്‍പര്യമെന്ന്‌ തായ്‌പെയ് എക്കണോമിക്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍

ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആൻഡ് കൾച്ചറൽ സെൻറർ. സെന്റർ ഡയറക്ടർ ബെൻ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

ഇലക്ട്രോണിക് വെഹിക്കിൾ മേഖലയിലും ഐടി മേഖലയിലും കേരളത്തിന്റെ ഇടപെടലിനെ അദ്ദേഹം ശ്ലാഘിച്ചു. കയർ, കശുവണ്ടി, കൈത്തറി മേഖലകളിലെ സാധ്യതകൾ പഠിക്കുമെന്നും പറഞ്ഞു.

ആയുർവേദ ചികിത്സ, ഭക്ഷ്യസംസ്കരണ മേഖലകളിൽ സഹകരിക്കുന്നത് കൂടുതൽ ചർച്ചയ്ക്കുശേഷമാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News