വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിപ്പോയ സുധാകരനാണ് കോണ്‍ഗ്രസിനെ ചികിത്സിക്കുന്നത്; പരിഹാസവുമായി എ എ റഹീം

വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിപ്പോയ സുധാകരനാണ് കോണ്‍ഗ്രസിനെ ചികിത്സിക്കുന്നതെന്ന പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കെ. സുധാകനും മോണ്‍സണുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്.

സുധാകരന്‍ പലതും മറച്ച് വെയ്ക്കുന്നുവെന്നും സുധാകരന്‍ അറിഞ്ഞാണ് പണം നല്‍കിയത് എന്നാണ് ഉയരുന്ന ആക്ഷേപമെന്നും തുടര്‍ച്ചയായി സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ താമസിച്ചതെന്നും റഹീം പറഞ്ഞു.

എന്ത് തരം ചികിത്സ തേടിയാണ് സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ പോയതെന്നും വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ട് രേഖ മൂലം പരാതി നല്‍കുന്നില്ലെന്നും റഹീം ചോദിച്ചു.

കോണ്‍ഗ്രസിനെ അധികം വൈകാതെ മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ കാണാമെന്നും നടപടികള്‍ വൈകി എന്ന് പറയുന്നത് സുധാകരനെ രക്ഷിക്കാനെന്നും പണം നഷ്ടപ്പെട്ടവര്‍ സുധാകരനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും റഹീം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News