മോന്‍സന്റെ പുറംമോടിയില്‍ വീണുപോയി; വ്യവസായിക്ക് നഷ്ടമായത് 2 കോടിയിലധികം രൂപ

മോന്‍സന്റെ പുറം മോടിയില്‍ വീണുപോയെന്നും തനിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടമായെന്നും പ്രവാസി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്നും ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ലെന്നും ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ പറഞ്ഞു. മോന്‍സന്റെ പുറം മോടിയില്‍ വീണുപോയെന്നും ബെംഗളൂരു പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണെന്നും ത്യാഗരാജന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്‍ മാവുങ്കലിനെ 30-ാം തീയതി വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍.

അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.എറണാകുളം എസിജെഎം കോടതിയിലാണ് മോൻസന്‍ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സനിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി.അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സന്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സനിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി.

എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സന്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സന് ഉറ്റ ബന്ധമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here