പുരാവസ്തുവിന്റെ കൂട്ടത്തില്‍ മോദിജീയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോ? ട്രോളന്മാര്‍ മോന്‍സനെയെടുത്ത് അലക്കി ഉടുക്കുമ്പോള്‍; ട്രോളില്‍ നിറഞ്ഞ് പ്രമുഖരും

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരാളാണ്…. മോന്‍സന്‍ മാവുങ്കല്‍. ഒന്നും രണ്ടും പേരൊന്നുമല്ല മോന്‍സന്റെ തട്ടിപ്പിനിരയായത്. സമൂഹത്തിന്റെ ഇങ്ങേത്തട്ടിലുള്ളവര്‍ മുതല്‍ ഏറ്റവും ഉന്നത പദവില്‍ നില്‍ക്കുന്നവര്‍ വരെ മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരാണ് എന്നത് ഞെട്ടിപ്പിക്കുന്നതിനേക്കാള്‍ ഉപരി അമ്പരപ്പിക്കുന്ന വസ്തുതയാണ്.

ഈ പ്രമുരെയെല്ലാം പറഞ്ഞു പറ്റിക്കുക മാത്രമല്ല മോന്‍സന്‍ എന്ന മഹാന്‍ ചെയ്തത്. തന്റെ അടുത്തെത്തുന്ന എല്ലാ പ്രമുഖരുമായുള്ള ഫോട്ടോസ് എടുത്ത് സൂക്ഷിക്കാനും സ്‌നേഹനിധിയായ മോന്‍സന്‍ മറന്നില്ല. ഇപ്പോള്‍ സോഷ്യയല്‍മീഡിയയിലും മോന്‍സന്‍ തിളങ്ങി നില്‍ക്കുകയാണ് എന്നതാണ് സത്യാവസ്ഥ.

സോഷ്യല്‍മീഡിയയിലെ എല്ലാ ട്രോള്‍ പേജുകളിലും എല്ലാവരും ട്രോള്‍ ചെയ്യുന്നതും എടുത്തിട്ടലക്കുന്നതും മോന്‍സനെയും അയാളുടെ തട്ടിപ്പിന് ഇരയായവരയേയുമാണ്. പുരാവസ്തുക്കളുടെ ശേഖരത്തിന്റെ കൂട്ടത്തില്‍ മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമുണ്ടോ എന്ന് ചോദിക്കുന്ന ട്രോളുകളും വൈറലാകുകയാണ്.

പലരും വീടുകളിലും മറ്റും തുരുമ്പെടുത്തിരിക്കുന്ന സാധനങ്ങളെല്ലാം എടുത്ത് പുരാവസ്തുവാണ് എന്ന് പറഞ്ഞ് ട്രോളുകള്‍ നിര്‍മിക്കുകയാണ്.
ടിപ്പു സുല്‍ത്താന്റെ സിംഹാസനമെന്ന് മോന്‍സന്‍ പറഞ്ഞത് വിശ്വസിച്ച് അതിന്‍മേല്‍ കയറിയിരിക്കുന്ന പ്രമുഖരും നിരവധിയാണ്.

ഒരു ആന്റിക് ടൈപ്പ് മാല പങ്കുവെച്ച് ഇത് സീതയുടെ താലിമാലയാണെന്ന് പറഞ്ഞ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ട്രോളുകള്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here